കൊല്ലം: വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ കോണ്‍ഗ്രസ് ദേശവ്യാപകമായി സംഘടിപ്പിക്കുന്ന 'ജന്‍ ജാഗരന്‍ അഭിയാന്‍' കാമ്പയിൻെറ ഭാഗമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി നയിക്കുന്ന ജനജാഗ്രത പദയാത്ര ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഡി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്ര ശനിയാഴ്ച വൈകീട്ട് മൂന്നിന് കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവന് മുന്നില്‍നിന്ന് ആരംഭിച്ച് പന്മന ആശ്രമത്തില്‍ സമാപിക്കും. ആശ്രമത്തില്‍ തങ്ങുന്ന കെ.പി.സി.സി പ്രസിഡൻറ് ഞായറാഴ്ച രാവിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് ആശ്രമത്തില്‍ നിന്നാരംഭിക്കുന്ന പദയാത്ര ബാരിസ്റ്റര്‍ എ.കെ. പിള്ളയുടെ ജന്മസ്ഥലമായ കൂഴംകുളത്ത് സമാപിക്കും. പദയാത്രയില്‍ രണ്ടായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെങ്കടുക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ്, സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി. രാജന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ കോലത്ത് വേണു, വിപിനചന്ദ്രന്‍, ജയപ്രകാശ്, സി. ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.