ചവറ: നിയോജകമണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി പുതിയ കെട്ടിടം നിർമിക്കുന്നതിന് രണ്ട് കോടി 44 ലക്ഷം രൂപ അനുവദിച്ചു. ചവറ പുതുക്കാട് ഗവ. എല്‍.പി.എസ് (74 ലക്ഷം), ചവറ മുക്കുത്തോട് ഗവ. യു.പി.എസ് (60.10ലക്ഷം), തെക്കുംഭാഗം ഗവ. എല്‍.വി.എല്‍.പി.എസ് (110 ലക്ഷം) എന്നീ സ്‌കൂളുകള്‍ക്കാണ് പൊതുവിദ്യാഭ്യാസവകുപ്പിൻെറ 2021-22 പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടം നിർമിക്കുന്നതിനായി തുക അനുവദിച്ചതെന്ന് ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു. ടിപ്പര്‍ ലോറി കത്തിക്കാന്‍ ശ്രമിച്ച പ്രതികളെ റിമാൻഡ് ചെയ്തു ശാസ്താംകോട്ട: ടിപ്പര്‍ ലോറി കത്തിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്ത വാഹനത്തിൻെറ ഉടമ മൈനാഗപ്പള്ളി വേങ്ങ വലിയവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (43), ഡ്രൈവര്‍ കടപ്പ ശരണ്യ ഭവനില്‍ ശിവശങ്കരപിള്ള (53) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 30ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ലത്തീഫിൻെറ ഉടമസ്ഥതയിലുള്ള ടിപ്പർ മണ്ണ് കടത്തുന്നതിനിടെ ശാസ്താംകോട്ട പൊലീസ് പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ വിവരം അറിഞ്ഞെത്തിയ അബ്ദുല്‍ ലത്തീഫ് പള്ളിശ്ശേരിക്കല്‍ പള്ളിക്ക് സമീപം വാഹനം തടഞ്ഞുനിര്‍ത്തുകയും െലെറ്റര്‍ കത്തിച്ച് ഡീസല്‍ ടാങ്കില്‍ ഇടുകയും ചെയ്തു. തുടര്‍ന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.