പൈപ്പിടൽ: പൊളിച്ച കോൺക്രീറ്റ് പാത ചളിക്കുണ്ടായി

- ചിത്രം - കുണ്ടറ: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കോൺക്രീറ്റ് പാത പൊളിച്ച് മാറ്റിയതോടെ 70 കുടുംബങ്ങളുടെ യാത്ര ദുരിതമായി. പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ-ഏഴാംകുറ്റി റോഡാണ് കഴിഞ്ഞ രണ്ട് മാസമായി ചളിക്കുണ്ടായി തുടരുന്നത്. ഇവിടെ കാൽനടപോലും ദുരിതമാണ്. കുട്ടികളും വയോധികരും കാൽവഴുതി വീഴുന്നത് പതിവാണ്. ചിത്രം: 1. ചളിക്കുണ്ടായ നാന്തിരിക്കൽ ഏഴാംകുറ്റി റോഡ്- കുണ്ടറ -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.