കള്ളക്കേസില്‍ കുടുക്കി റിമാൻഡ്​ ചെയ്തു: വയോധിക ഡി.ജി.പിക്ക് പരാതി നല്‍കി

കുളത്തൂപ്പുഴ: വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അയല്‍വാസി നല്‍കിയ പരാതിയില്‍ പൊലീസ് കള്ളക്കേസ് ചമച്ച് വയോധികയെ റിമാൻഡ്​ ചെയ്തതായി പരാതി. മൈലമൂട് കുന്നില്‍പുറത്ത് ചരുവിള പുത്തന്‍ വീട്ടില്‍ ശ്രീമതിയാണ്​ (72) കുളത്തൂപ്പുഴ പൊലീസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. അയല്‍വാസിയുടെ വീട്ടിലെ മദ്യവില്‍പന സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതി​ൻെറ വിരോധത്തിലാണ് വയോധികയായ ശ്രീമതിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് അയല്‍വാസി പരാതിനല്‍കിയതെന്നാണ ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യാതൊരന്വേഷണവും നടത്താതെ കുളത്തൂപ്പുഴ പൊലീസ് പോക്‌സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. 14 ദിവസത്തെ റിമാൻഡ്​ കാലാവധിക്കുശേഷം പുറത്തിറങ്ങിയശേഷമാണ് സംഭവത്തി​ൻെറ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഡി.ജി.പിക്കും ഉന്നത പൊലീസ് അധികൃതര്‍ക്കും പരാതി നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.