കൊല്ലം: ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ കുടിശ്ശിക വർധിച്ചതോടെ കൊല്ലം താലൂക്ക് ഒാഫിസിലെ വാഹനങ്ങൾക്ക് ഡീസൽ നൽകുന്നത് സ്വകാര്യ പമ്പുടമ നിർത്തിെവച്ചു. ഇത് കാരണം കഴിഞ്ഞ ഒരാഴ്ചയായി തഹസിൽദാറിേൻറതുൾപ്പെടെ വാഹനം ഉപയോഗിക്കാനാകാതെ താലൂക്ക് അധികൃതർ. 48000 രൂപയുടെ കുടിശ്ശിക വന്നതോടെയാണ് പമ്പിൽനിന്ന് ഇന്ധനം ലഭിക്കാതെയായത്. സാധാരണ ഇന്ധനം അടിക്കുന്നതിൻെറ തുക മൂന്ന് മാസം കൂടുേമ്പാൾ ലാൻഡ് റവന്യൂ കമീഷണർ ഒാഫിസിൽനിന്ന് ബിൽ മാറി പമ്പിൽ എത്തിക്കുകയാണ് ചെയ്യുന്നത്. മുമ്പ് ഡീസൽ വില കുറഞ്ഞിരുന്ന സമയങ്ങളിൽ ഇത് 25000 രൂപയായിരുന്നു. എന്നാൽ, വില 100 രൂപ കടന്നതോടെ ഇരട്ടിയോളമാണ് ബിൽ വരുന്നത്. ഇത്രയും തുക കുടിശ്ശിക ഉണ്ടായിരിക്കെ തുടർന്നും ഡീസൽ കടം നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് പമ്പ് ഉടമ അറിയിക്കുകയായിരുന്നു. ഒൗദ്യോഗിക വാഹനം പുറത്തിറക്കാനാകാത്തതിനാൽ ബൈക്കിലും മറ്റുമാണ് തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ജോലിസംബന്ധിച്ച യാത്രകൾ. കഴിഞ്ഞമാസം കലക്ടറേറ്റിലെ വാഹനങ്ങൾക്കും സമാനപ്രതിസന്ധി നേരിട്ടിരുന്നു. പ്രതിസന്ധിയുണ്ടായ സാഹചര്യത്തിൽ ഒരാഴ്ചക്കകം ബിൽമാറി പണം നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.