മണ്ണിടിച്ചിലുണ്ടായ സ്ഥലം എം.എൽ.എയും തഹസിൽദാരും സന്ദർശിച്ചു

കണ്ണനല്ലൂർ: മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക്‌ ഗുരുതര പരിക്കേൽക്കുകയും ചെയ്ത സ്ഥലത്ത് പി.സി. വിഷ്ണു നാഥ് എം.എൽ.എയും കൊല്ലം തഹസിൽദാരും സന്ദർശനം നടത്തി. സുരക്ഷാസംവിധാനവും അനുവാദവുമില്ലാതെ മണ്ണെടുപ്പ് നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് തഹസിൽദാർ പറഞ്ഞു. തൃക്കോവിൽവട്ടം വില്ലേജ് ഓഫിസ് അധികൃതരും ഒപ്പമുണ്ടായിരുന്നു. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം, കോൺഗ്രസ്‌ കണ്ണനല്ലൂർ മണ്ഡലം പ്രസിഡൻറ്​ കണ്ണനല്ലൂർ എ.എൽ. നിസാമുദീൻ എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.