(ചിത്രം) കൊല്ലം: ഉദ്യോഗാര്‍ഥികള്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ അവസരമൊരുക്കി ജില്ല എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സൻെററുകളുടെയും സഹകരണത്തോടെ 'നിയുക്തി' തൊഴില്‍മേള സംഘടിപ്പിച്ചു. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങളും ഒരുക്കുന്നു. എംപ്ലോയബിലിറ്റി സൻെററുകള്‍ മുഖേന തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് പരമാവധി പേര്‍ക്ക് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം, ടെക്‌നോളജി, എൻജിനീയറിങ്, ആരോഗ്യം, മീഡിയ ആന്‍ഡ് അഡ്വര്‍ടൈസിങ്, ഐ.ടി, കോമേഴ്സ് ആന്‍ഡ് ബിസിനസ്, ഓട്ടോമൊബൈല്‍ ടെക്‌നിക്കല്‍, ഐ.ടി രംഗത്തെ 55 സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴില്‍ മേളയില്‍ പങ്കെടുത്തത്. 12,000 ഉദ്യോഗാർഥികളാണ് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം മേഖല എംപ്ലോയ്‌മൻെറ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ജി. സാബു അധ്യക്ഷതവഹിച്ചു. സബ് റീജനല്‍ എംപ്ലോയ്‌മൻെറ് ഓഫിസര്‍ ആര്‍. ബൈജു ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ.കെ. സവാദ്, കോളജ് പ്രിന്‍സിപ്പല്‍ പി.ജെ ജോജോ, ജില്ല എംപ്ലോയ്‌മൻെറ് ഓഫിസര്‍ എം. ശിവദാസന്‍, എംപ്ലോയ്‌മൻെറ് ഓഫിസര്‍ ആര്‍. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.