യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് അറസ്​റ്റില്‍

ചാത്തന്നൂര്‍: യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചയാള്‍ പിടിയിലായി. മീനാട് രാജേഷ് ഭവനില്‍ ശ്യാം (22) ആണ് പിടിയിലായത്. മര്‍ദനമേറ്റ യുവതിയുടെ ഭര്‍തൃസഹോദരിയുടെ മകനുമായി ഇയാള്‍ യുവതിയുടെ വീടിനു സമീപം​െവച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതുകണ്ട് യുവതി യുവാവിനെ ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ ബോധം നഷ്​ടപ്പെട്ട യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ ചാത്തനൂര്‍ പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസിലാണ് അറസ്​റ്റ്. പ്രതിയെ റിമാൻഡ്​​ ചെയ്തു. വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്‍പന: മധ്യവയസ്‌കന്‍ പിടിയില്‍ ഇരവിപുരം: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാർഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. ഇരവിപുരം വാളത്തുംഗല്‍ ലിയോ നഗര്‍ കാരാളി തൊടിയില്‍ ഇസ്മയില്‍ (50) ആണ് ഇരവിപുരം പൊലീസി​ൻെറ പിടിയിലായത്. 'ഓപറേഷന്‍ കാവല്‍' പദ്ധതിയുടെ ഭാഗമായി വാഹനങ്ങളിലും മറ്റും ലഹരി പദാർഥങ്ങള്‍ കടത്തുന്നത് തടയാന്‍ പൊലീസ് സ്‌നിഫര്‍ ഡോഗി​ൻെറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ്​ ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.