കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻറർ ഉദ്ഘാടനം

കുടുംബശ്രീ ജെൻഡർ റിസോഴ്സ് സൻെറർ ഉദ്ഘാടനം അഞ്ചൽ: ഏരൂർ കരിമ്പിൻകോണത്ത് ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ മുടക്കി നിർമിച്ച കുടുംബശ്രീ ജെൻഡർ റിസോഴ്സ് സൻെററി​ൻെറ ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ നിർവഹിച്ചു. കരിമ്പിൻകോണം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ പണം നൽകി വാങ്ങി പഞ്ചായത്തിന് കൈമാറിയ ഭൂമിയിൽ മുൻമന്ത്രി അഡ്വ. കെ. രാജുവി​ൻെറ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. സ്ത്രീപദവി ഉയർത്താനും വനിത വികസന പ്രവർത്തനങ്ങൾക്കാവശ്യമായ മാർഗനിർദേശവും വിദഗ്​ധ പരിശീലനവും നൽകാനുമുള്ള സംവിധാനമാണ് ജെൻഡർ റിസോഴ്സ് സൻെറർ. ഏരൂർ പഞ്ചായത്ത്​ പ്രസിഡൻറ്​ ടി. അജയൻ അധ്യക്ഷതവഹിച്ചു. അഡ്വ. കെ. രാജു താക്കോൽ പഞ്ചായത്തിന്​ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ചിന്നു വിനോദ്, ബ്ലോക്ക് പഞ്ചായത്തംഗം ശോഭ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി. അജിത്, വി. രാജി, ഷൈൻ ബാബു, എസ്. സന്തോഷ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.