കൊല്ലം: പൊതുമരാമത്ത് വകുപ്പ് കരാർ ജോലികളുടെ കുടിശ്ശിക ബില്ലുകൾ ബാങ്കുകൾ മുഖേന ഡിസ്‌കൗണ്ട് ചെയ്തു നൽകുന്ന രീതി പരിഷ്‌കരിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് സംയുക്തസമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് ബിൽ തുക കരാറുകാർക്ക് നൽകുന്നത്. ബാങ്കുകൾക്ക് ബിൽതുകയും പലിശയും ഈ സ്ഥാപനങ്ങൾ തന്നെ നൽകുകയും ചെയ്യും. എന്നാൽ പൊതുമരാമത്ത് വകുപ്പ് കരാറുകാർക്ക് തുകയുടെ പകുതി പലിശ കരാറുകാരൻ വഹിക്കേണ്ടിവരുന്നു. ഇത് പൂർണമായും ഒഴിവാക്കി കരാറുകാരുടെ ബാധ്യത ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണംപള്ളി, ജില്ല ഗവ. കോൺട്രാക്ടേഴ്‌സ് കോപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പുണർതം പ്രദീപ്, കൃഷ്ണലാൽ, മന്മദൻപിള്ള, എസ്. രാജു, ജി. ഗോപകുമാർ, പി.എച്ച്. റഷീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.