പി.സി. ജോർജ്​ കേരളത്തിലെ ഒന്നാം നമ്പർ വർഗീയവാദി -യൂത്ത്​ കോൺഗ്രസ്​

കൊല്ലം: അത്യന്തം ഹീനമായ പ്രസ്താവനയിലൂടെ കേരളത്തിലെ ഒന്നാം നമ്പർ വർഗീയവാദിയാണ്​ താൻ എന്ന്​ പി.സി. ജോർജ്​ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന്​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പിൽ. ​വർഗീയതയുടെ സന്തത സഹചാരിയായിരിക്കുകയാണ് പി.സി. ജോർജ്​. കേരളത്തിലെ സൗഹാർദമായ സാമൂഹിക അന്തരീക്ഷം തകർക്കാൻ ജോർജ്​ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്​. നടപടിയെടുക്കുന്നതിൽ സർക്കാറും പൊലീസും കാട്ടുന്ന മെ​െല്ലപ്പോക്ക്​ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കാൻ ലൈസൻസ്​ നൽകുന്നത്​ പോലെയാണ്​. ഗുജറാത്തിന്‍റെ ഡാഷ്​ ബോർഡിന്​ പിറകെ പോയ പിണറായി സർക്കാർ വർഗീയതക്കെതിരെ ശക്തമായ നടപടിയെടുക്കാതെ മോദിയുടെ ഗുജറാത്തിനെ പിന്തുടരാൻ ആണ്​ ശ്രമിക്കുന്നതെന്ന്​ കൊല്ലം പ്രസ്​ക്ലബിൽ വാർത്തസമ്മേളനത്തിൽ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. പി.സി. ​ജോർജിനെ എത്രയും പെട്ടെന്ന്​ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുത്ത്​ അറസ്റ്റ്​ ചെയ്​ത്​ ജയിലിലിടണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴക്ക്​ ശേഷം പാലക്കാട്​ രക്തച്ചൊരിച്ചിൽ നടത്തുന്ന ആർ.എസ്​.എസിനെയും എസ്​.ഡി.പി.ഐയെയും യുവസമൂഹവും വിശ്വാസിസമൂഹവും ഒറ്റപ്പെടുത്തണം. കാനം രാജേന്ദ്രനെയും സി.പി.ഐയെയും കെ-റെയിൽ കുറ്റിയിൽ പിണറായി വിജയൻ തളച്ചിരിക്കുകയാണെന്നും ഷാഫി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.