കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ്​

കൊല്ലം: സ്​പോർട്​സ്​ അതോറിറ്റി ഓഫ്​ ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക്​ 2022-23 അധ്യയനവർഷത്തിലേക്ക്​ കായികതാര​ങ്ങളെ തെരഞ്ഞെടുക്കുന്നു. അത്​ലറ്റിക്സ്​ (12-14 വയസ്സ്​​-ആൺകുട്ടികളും പെൺകുട്ടികളും), ഹോക്കി (ആൺകുട്ടികളും പെൺകുട്ടികളും), കബഡി (പെൺകുട്ടികൾ മാത്രം) ഇനങ്ങളിലാണ്​ പ്രവേശനം. ദേശീയ-സംസ്ഥാന-ജില്ലതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക്​ മുൻഗണന. താൽപര്യമുള്ളവർ ജനനത്തീയതി, ആധാർകാർഡ്​, കായികനേട്ടങ്ങൾ (ഉണ്ടെങ്കിൽ) എന്നിവയുടെ സർട്ടിഫിക്കറ്റുകൾ (ഒറിജിനലും പകർപ്പും) പാസ്​പോർട്ട്​ സൈസ്​ ഫോട്ടോ രണ്ട്​ എണ്ണം, മെഡിക്കൽ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ (ഗവ. ഡോക്ടർ), സ്​പോർട്സ്​ കിറ്റ്​ എന്നിവ സഹിതം ഏഴിന്​ രാവിലെ എട്ടിന്​ ലാൽബഹാദൂർ ശാസ്​ത്രി സ്​റ്റേഡിയത്തിലുള്ള സായ്​ പരിശീലന കേന്ദ്രങ്ങളിൽ എത്തണം. ഫോൺ: 0474 2741659. കേരള സോഷ്യൽ ഐക്കൺ 2020 അവാർഡ് ദാനം ഓച്ചിറ: കേരള റൂറൽ ഡെവലപ്മെന്‍റ്​ ഏജൻസിയുടെ ആഭിമുഖ്യത്തിൽ 2020ൽ വിവിധ മേഖലകളിൽ സ്വാധീനിച്ച മികച്ച സാമൂഹിക പ്രതിഭയെ കണ്ടെത്തുന്നതിന് നടത്തിയ 'കേരള സോഷ്യൽ ഐക്കൺ 2020' വോട്ടെടുപ്പിൽ സുരേഷ്ഗോപി, ജീവകാരുണ്യ പ്രവർത്തകയായ നർഗീസ് ബീഗം, അഷ്‌റഫ് താമരശ്ശേരി എന്നിവർ വിജയികളായി. അവാർഡ്​ ദാനം ശനിയാഴ്ച വൈകീട്ട് മൂന്നിന്​ ഓച്ചിറ കേക്ക് വേൾഡ് ഹാളിൽ നടക്കുന്ന ചടങ്ങിൽ എം.പി. അബ്ദുസമദ് സമദാനി എം.പി സമ്മാനിക്കും. മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി, ജസ്റ്റിസ്​ കെമാൽപാഷ, രാജീവ് ആലുങ്കൽ എന്നിവരാണ് അവാർഡ്​ ജേതാക്കളെ തെരഞ്ഞെടുത്തത്​. കെ.ആർ.ഡി.എ പൊതുജന സഹായത്തോടെ 100 ശുചിമുറികൾ നിർമിച്ചുനൽകുന്ന ഗ്രാമീണ ശൗചാലയ പദ്ധതിയുടെ ആദ്യ കൈമാറ്റം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കും. കെ.ആർ.ഡി.എ ചെയർമാൻ എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.എൻ. രാധാകൃഷ്‌ണൻ, പി.ആർ. വസന്തൻ, ഫിറോസ് യൂസഫ് തുടങ്ങിയവർ സംസാരിക്കുമെന്ന്​ സംഘാടക സമിതി അധ്യക്ഷൻ ഡോ. കെ.എം. അനിൽ മുഹമ്മദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.