കൊല്ലം: പൊലീസ് സേനയിൽ നിലവിൽ പ്രവർത്തിക്കുന്നവർക്കും സർവിസിൽനിന്ന് വിരമിച്ചവർക്കും ആശ്രിതർക്കും വിവിധ പരാതികൾ സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കാൻ അവസരം. മേയ് 23ന് ഓൺലൈനായാണ് ഡി.ജി.പി പരാതി കേൾക്കുന്നത്. പരാതികൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് പൊലീസ് മേധാവിക്ക് നേരിട്ടോ കൊല്ലം സിറ്റി പൊലീസ് മേധാവിക്കോ dpoklm.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം. പരാതിയിൽ മൊബൈൽ നമ്പർ നിർബന്ധമായി നൽകേണ്ടതാണ്. വിവരങ്ങൾക്ക്: 9497900243. ജനതാദൾ (എസ്) ജില്ല കൗൺസിൽ ജൂൺ അഞ്ചിന് കൊല്ലം: ജനതാദൾ (എസ്) ജില്ല കൗൺസിൽ യോഗം ജൂൺ അഞ്ചിന് നടത്തും. സംസ്ഥാന പ്രസിഡന്‍റ് മാത്യു. ടി. തോമസ്, മന്ത്രി കെ. കൃഷ്ണൻകുട്ടി, ഡോ. എ. നീലലോഹിതദാസ് തുടങ്ങിയവർ പങ്കെടുക്കും. ജില്ല കമ്മിറ്റി യോഗത്തിൽ പ്രസിഡന്‍റ് സി.കെ. ഗോപി അധ്യക്ഷതവഹിച്ചു. മേയ് അഞ്ചിനകം നിയോജകമണ്ഡലം കമ്മിറ്റികൾ വിളിച്ചുകൂട്ടാനും കിസാൻ ജനത, യുവജനത, മഹിളാ ജനത എന്നീ സഹസംഘടനകളുടെ ജില്ലതല കൺവൻഷനുകൾ ജൂൺ 15നകം നടത്താനും യോഗം തീരുമാനിച്ചു. അയത്തിൽ അപ്പുക്കുട്ടൻ, പേരൂർ ശശിധരൻ, സി.ആർ. രാമവർമ, മോഹൻദാസ് രാജധാനി, എസ്. സാജൻ, കെ.എസ്. കമറുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.