കുണ്ടറ: കിണർ അപകടത്തിൽപെട്ട ഗിരീഷ്കുമാറിന്റെ മരണത്തോടെ ദുരിതത്തിലായത് നിർധന കുടുംബം. കാഷ്യു കോർപറേഷനിലെ ജീവനക്കാരനായിരുന്നു ഗിരീഷ്കുമാറെങ്കിലും കഴിഞ്ഞ ആറ് മാസമായി കാര്യമായി ജോലി ഉണ്ടായിരുന്നില്ല. ഭാര്യ ബീനയും കശുവണ്ടി ഫാക്ടറി തൊഴിലാളിയാണ്. ഇവർക്കും കുറച്ചുമാസമായി ജോലി ഇല്ലായിരുന്നു. മൂത്തമകൻ അനന്ദു പ്ലസ് ടു പരീക്ഷ എഴുതി നിൽക്കുന്നു. ഇളയ മകൻ അക്ഷയ് പത്താം ക്ലാസ് വിദ്യാർഥിയാണ്. കശുവണ്ടി ഫാക്ടറിയിൽ ജോലിയില്ലാത്തപ്പോഴെല്ലാം ഗിരീഷ് മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കിണറുപണിക്കും മൈക്കാട് പണിക്കും പ്ലംബിങ് വർക്കിനും തുടങ്ങി ഏത് ജോലിക്കും പോകുമായിരുന്നു. അത്തരത്തിൽ കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ് പൊലിഞ്ഞത്. സർക്കാർ ധനസഹായം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.