കൊല്ലം: ഭരതർ ക്രിസ്ത്യൻ സമുദായത്തിലെ മത്സ്യത്തൊഴിലാളികളുടെയും അല്ലാത്തവരുടെയും വിദ്യാഭ്യാസ ആനുകൂല്യവും ഉദ്യോഗ സംവരണവും പുനഃസ്ഥാപിക്കണമെന്ന് ഓൾ കേരള ഭരതർ ഐക്യസംഘം ആവശ്യപ്പെട്ടു. വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ജാതിസർട്ടിഫിക്കറ്റ് 2016 ന് ശേഷം കൊല്ലം ജില്ലയിൽ മാത്രം ലഭിക്കുന്നില്ലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒ.ബി.സി ലിസ്റ്റിൽപെട്ട സമുദായത്തിന് വിദ്യാഭ്യാസത്തിന് ഒ.ഇ.സി കാറ്റഗറിയും ഉദ്യോഗത്തിന് ഒ.എക്സ് സംവരണവുമാണ് ലഭിക്കുന്നത്. കിർത്താഡ്സിന്റെ തെറ്റായ റിപ്പോർട്ട് മൂലമാണ് ഇത് സംഭവിച്ചത്. നിരവധി തവണ മുഖ്യമന്ത്രിക്കും പിന്നാക്കവിഭാഗ മന്ത്രിക്കും പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് ഹൈകോടതിക്ക് നൽകിയ ഹരജിയിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തരവുണ്ടാവുകയും കക്ഷി ചേർന്നവർ അത് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, കിർത്താഡ്സ് രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു. പ്രസിഡന്‍റ് എ. ജോൺസൺ, സെക്രട്ടറി ടി. ബാബുകുമാർ, ട്രഷറർ ജോസഫ് ദാസൻ, ബ്രൂണോ, ജോണി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.