അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തനങ്ങളിൽ ക്രമക്കേടെന്ന് ആരോപണം. സി.ഡി.എസ് ഓഫിസിൽ നൽകിയ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റ്മാരുടെ പട്ടിക ചെയർപേഴ്സൺ ഏകപക്ഷീയമായി മാറ്റം വരുത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും ചെയ്തതായി ആരോപണമുണ്ട്. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ നടത്തിപ്പിലും കണക്കുകളിലും ഓഡിറ്റിങ്ങിലും സുതാര്യതയില്ലെന്നും കൃത്രിമ കണക്കുകളാണ് സൂക്ഷിക്കുന്നതെന്നും കഴിഞ്ഞ ആറു വർഷത്തെ വരവ് ചെലവു കണക്കുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആരോപിച്ചു. ഇതു സംബന്ധിച്ച് ഓംബുഡ്സ്മാൻ, വിജിലൻസ് എന്നിവിടങ്ങളിൽ പരാതി നൽകുമെന്ന് ഇടമുളയ്ക്കൽ മണ്ഡലം പ്രസിഡൻറ് റംലി എസ്. റാവുത്തർ അറിയിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് മൂന്നുമാസം മുമ്പാണെന്നും തുടർന്നുള്ള കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ചെയർപേഴ്സൺ രാജി സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.