ഭരണഘടനാ സാക്ഷരത കാമ്പയിൻ

ചിത്രം- ഘോഷയാത്രയോടെയാണ്​ പഞ്ചായത്തുതല ഉദ്​ഘാടനം നടന്നത് ശാസ്താകോട്ട: സമ്പൂർണ ഭരണഘടന സാക്ഷരത കാമ്പയിനായ 'ദ സിറ്റിസൺ 2022' പഞ്ചായത്തുതല ഉദ്​ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. 10 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഭരണഘടനയിൽ സാക്ഷരരാക്കുന്ന യജ്ഞത്തിന്‍റെ ഭാഗമായി 19 സെനറ്റർമാർക്കും പരിശീലനം നൽകി. വാർഡ് തല സംഘാടക സമിതികളായ ജനാധിപത്യ ഫോറങ്ങളും 10 മുതൽ 20 വരെ വീടുകൾ ഉൾക്കൊള്ളുന്ന തുല്യത ഫോറങ്ങളും നിലവിൽ വന്നു. ഇതിന്‍റെ തുടർച്ചയായി ഘോഷയാത്രയോടെയാണ്​ പഞ്ചായത്തുതല ഉദ്​ഘാടനം നടന്നത്. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആർ. ഗീത അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അൻസർ ഷാഫി, തുണ്ടിൽ നൗഷാദ്, അനിൽ തുമ്പോടൻ, ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി രാജൻ ആചാരി, ശങ്കർ, സി.ഡി.എസ് ചെയർപേഴ്സൻ ജയശ്രീ എന്നിവർ സംസാരിച്ചു. ഘോഷയാത്രയിൽ ശാസ്താംകോട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എൻ.സി.സി, സ്​കൗട്ട് വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.