കൊല്ലം നഗരത്തിലെ റോഡ്​ വികസനത്തിന്​ 158.4 കോടി

കൊല്ലം: കൊല്ലം നഗരത്തിലെ റോഡുകൾ ആധുനികരീതിയിൽ നവീകരിക്കാൻ 158.4 കോടി രൂപയുടെ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ മേജർ ഇൻഫ്രാസ്​ട്രക്​ചർ ഡെവലപ്​മൻെറ്​ പ്രോജക്​ടിൽ ഉൾപ്പെടുത്തിയാണ്​ ഇത്​ നടപ്പാക്കുക. കൊല്ലം സിറ്റി റോഡ് ഇംപ്രൂവ്മൻെറ്​ പ്രോജക്​ടി​ൻെറ ഭാഗമായുള്ള മേവറം-കാവനാട് റോഡിന്​ 95.7 കോടി (13.15 കി.മി), റെയിൽവേ സ്​റ്റേഷൻ- ഡീസൻറ് മുക്ക് റോഡ് 37 കോടി (6.3 കി.മീ), തിരുമുല്ലാവാരം-കല്ലുപാലം റോഡ്​ 25.7 കോടി (4.31 കി.മീ) എന്നിവക്കാണ്​ തുക അനുവദിച്ചത്​. കൊല്ലം നഗരത്തി​ൻെറ ഗതാഗത-അടിസ്ഥാനസൗകര്യ മേഖലയിൽ വലിയമാറ്റങ്ങൾ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.