ഇരവിപുരം: കടലിൽ മാലിന്യം അടിഞ്ഞുകൂടുന്നത് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. പ്ലാസ്റ്റിക് ഉൾെപ്പടെയുള്ള മാലിന്യം മത്സ്യബന്ധനത്തിനിടെ കുരുങ്ങി വലകൾ നശിക്കുന്നതും പതിവായിട്ടുണ്ട്.
ബുധനാഴ്ച ഇരവിപുരം തീരത്തുനിന്ന് കട്ടമരങ്ങളിൽ മത്സ്യബന്ധനത്തിന് പോയ നിരവധി മത്സ്യത്തൊഴിലാളികളുടെ വല മാലിന്യത്തിൽ കുടുങ്ങി കീറി നശിച്ചിരുന്നു. ആയിരങ്ങൾ വിലവരുന്ന വലകളാണ് നശിച്ചത്.
വല നശിച്ച മത്സ്യത്തൊഴിലാളികൾ ഫിഷറീസ് അധികൃതർക്ക് ധനസഹായത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. കൊഞ്ച്, ഞണ്ട്, ശംഖ് എന്നിവക്കുള്ള വലകളാണ് കുരുങ്ങി നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.