കൊട്ടാരക്കര: കാപ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ചെത്തി അക്രമം കാട്ടിയതിന് റിമാൻഡ് ചെയ്തു. കുളക്കട ലക്ഷം വീട് ജങ്ഷന് സമീപം പനച്ചിവിള വീട്ടിൽ ഹരിദാസാണ് (34) പിടിയിലായത്. പുത്തൂർ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു മാസം മുമ്പാണ് വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ ഹരിദാസിനെ കാപ ചുമത്തി മൂന്ന് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്.
തിങ്കളാഴ്ച പ്രതി കുളക്കടയിലെ വീട്ടിലെത്തി ഭാര്യയെയും ഭാര്യ പിതാവിനെയും ആക്രമിക്കുകയായിരുന്നു. ഭാര്യ സഹോദരന്റെ ഓട്ടോറിക്ഷയും അടിച്ചുതകർത്തു. ശേഷം പൊലീസിന്റെ കണ്ണിൽ പെടാതെ പത്തനംതിട്ട ജില്ലയിലേക്ക് കടന്നു. വിവരമറിഞ്ഞ് പുത്തൂർ എസ്.ഐ ജയേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.