കൊട്ടാരക്കര: താലൂക്കിലെ ഓയൂർ ചെങ്കൂരിലെ റേഷൻകടയുടെ അംഗീകാരം സസ്പെൻഡ് ചെയ്തു. സമയത്തിന് തുറക്കാതിരുന്നതിനാണ് 237 നമ്പർ റേഷൻ കട താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് സസ്പെൻഡ് ചെയ്തത്.
ഓണം കിറ്റ് വിതരണം, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കോവിഡ് സമാശ്വാസ അരിയുടെ വിതരണം തുടങ്ങി നിരവധി പൊതുവിതരണ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമ്പോൾ റേഷൻകട മതിയായ കാരണം ഇല്ലാതെ അടച്ചിട്ടതാണ് നടപടിക്ക് കാരണം.
കാർഡുടമകൾക്ക് സമീപത്തെ 232 നമ്പർ റേഷൻ കടയിൽ നിന്ന് ഓണക്കിറ്റും മറ്റ് ഏത് റേഷൻ കടയിൽ നിന്നും ഇതര റേഷൻസാധനങ്ങളും ലഭിക്കാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.