കൊട്ടിയം: റോഡ് വികസന ഭാഗമായുള്ള നടപ്പാത നിർമാണം അനന്തമായി നീളുന്നത് അപകടങ്ങൾക്ക് കാരണമാക്കുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതും, നിർമാണ പ്രവർത്തനങ്ങളിലെ വേഗക്കുറവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കൊട്ടിയം-കുണ്ടറ റോഡിൽ തഴുത്തല ഭാഗത്താണ് അപകടങ്ങൾ പതിവായത്. ഓട നിർമാണത്തിനായെടുത്ത മണ്ണ് റോഡിൽ കൂട്ടിയിട്ട ശേഷം റോഡ് പണി നടക്കുന്നതായി ബോർഡ് നാട്ടിയിരുന്നു.
ഇതിൽ തട്ടി റോഡിലേക്ക് വീണാണ് ബൈക്ക് യാത്രികനായ സുനിൽ ചൊവ്വാഴ്ച രാത്രിയിൽ കാർ കയറി മരിച്ചത്. ആവശ്യമായ റിഫ്ലക്ടറുകൾ ഇവിടെ സ്ഥാപിച്ചിരുന്നില്ല. നിർമാണത്തിന്റെ ഭാഗമായി വീടുകൾക്കുമുന്നിൽ നടപ്പാത ഉയർത്തി നിർമിച്ചതിനാൽ വീടുകളിൽ നിന്ന് കാറുകൾ ഇറക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ട്. ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിച്ച് ഈ ഭാഗത്തെ അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.