പുനലൂർ: കോവിഡ് ബാധിതനുമായുള്ള സമ്പർക്ക സംശയത്തെതുടർന്ന് ക്വാറൻറീനിലായിരുന്ന പുനലൂർ സ്റ്റേഷനിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ പ്രവേശിച്ചു. 16 പേരുടെ സ്രവം രണ്ടുതവണ പരിശോധിച്ചു.
രണ്ടുതവണയും നെഗറ്റിവ് ആയതിനെതുടർന്ന് റൂറൽ എസ്.പി ഹരിശങ്കറിെൻറ നിർദേശാനുസരണം എല്ലാവരും ചൊവ്വാഴ്ച ഡ്യൂട്ടിക്ക് ഹാജരായി. കഴിഞ്ഞ 19ന് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊലീസുകാർ ക്വാറൻറീനിൽ പോകേണ്ടിവന്നത്.
വ്യാപാരിയുടെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പുനലൂർ നഗരസഭയിൽ ടൗൺ അടക്കം അഞ്ച് വാർഡുകൾ കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ പ്രവേശിച്ചെങ്കിലും പൊതുജനങ്ങൾക്ക് സ്റ്റേഷനിൽ നിയന്ത്രണങ്ങൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.