പുനലൂർ: സാങ്കേതികമായ കുതിച്ചുചാട്ടത്തിന് അനുസൃതമായി അക്കാദമിക് നിലവാരവും ഉയരണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. പുനലൂർ ഗവ. പോളിടെക്നിക്കിൽ ഒന്നേകാൽ കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഇലക്ട്രിക്കൽ ലാബിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. നവ വൈജ്ഞാനിക സാങ്കേതിക വിദ്യയെ ജനപക്ഷ വൈജ്ഞാനിക സമ്പത്താക്കി മാറ്റണം. ജനപക്ഷ വൈജ്ഞാനിക സമൂഹത്തിന്റെ വാഹകരായി മുന്നിൽ നടക്കേണ്ടവരാണ് സാങ്കേതിക വിദ്യാഭ്യാസ അധ്യാപകരും വിദ്യാർഥികളും. ഇത് മുന്നിൽ കണ്ട് കിഫ്ബിയിൽ ഉൾപ്പെടെ ആയിരക്കണക്കിന് കോടി രൂപയാണ് ഈ മേഖലയിൽ സർക്കാർ ചെലവിടുന്നത്. പി.എസ്. സുപാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, സീനിയർ ജോയൻറ് ഡയറക്ടർ ഡോ.എം. രാമചന്ദ്രൻ, നഗരസഭ ചെയർപേഴ്സൺ ബി. സുജാത, വൈസ് ചെയർമാൻ ഡി. ദിനേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. കനകമ്മ, ബിനോയ് രാജൻ, പ്രതിപക്ഷ നേതാവ് ജി. ജയപ്രകാശ്, വാർഡ് കൗൺസിലർ നിർമല സത്യൻ തുടങ്ങിയവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. എം.എസ്. രാജശ്രീ സ്വാഗതവും പ്രിൻസിപ്പൽ ഡോ. എസ്. സജുശങ്കർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.