പുനലൂർ: തമിഴ്നാട്ടിൽ മുല്ലപ്പൂവിന് റെക്കോഡ് വില. തെങ്കാശി പൂവ് മാർക്കറ്റിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മുല്ലപ്പൂവ് കിലോക്ക് 3500 മുതൽ 4000 വരെ വില ഉയർന്നു. കോവിഡ് ആരംഭത്തിൽ പൂവിറുക്കാൻ തൊഴിലാളികൾ ഇറങ്ങാതിരുന്നപ്പോൾ മുല്ലപ്പൂവിന് കിലോക്ക് 2000 രൂപ ആയതായിരുന്നു ഉയർന്ന വില.
കേരളത്തിലെത്തുമ്പോൾ പകുതി കൂടി കൂടും. പ്രധാന വിപണി കേരളമാണെങ്കിലും തമിഴ്നാട്ടിലും നല്ല ചെലവാണ്. തുടർച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും അവിടത്തെ പൂപ്പാടങ്ങളെല്ലാം നശിച്ചിരുന്നു. വെള്ളമിറങ്ങിയതിനു ശേഷമുള്ള കൃഷിയിൽനിന്നാണ് അടുത്ത ദിവസങ്ങളിലായി നാമമാത്രമായ പൂവ് എത്തുന്നത്.
സാധാരണ ഈ സീസണിൽ മാർക്കറ്റിലെത്തുന്നതിെൻറ നാലിലൊന്ന് പൂവ് പോലും വരുന്നിെല്ലന്നാണ് കച്ചവടക്കാർ പറയുന്നത്. കോവിഡ് നിയന്ത്രണം മാറി ക്ഷേത്രങ്ങളെല്ലാം തുറന്നതും വിവാഹ സീസൺ ആരംഭിച്ചതുമാണ് പൂവ് വില കുത്തനെ ഉയരാനിടയാക്കിയത്. റോസ് അടക്കം മറ്റ് പൂക്കൾക്കും തീവിലയാണ്. തെങ്കാശി, സുരണ്ട, ശങ്കരൻകോവിൽ, ശിവകാമിപുരം എന്നിവയാണ് പ്രധാന പൂവ് വിപണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.