പുനലൂർ: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവിനെതുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും ചരിത്രസ്മാരകമായ പുനലൂർ തൂക്കുപാലം അടഞ്ഞുതന്നെ. കിഴക്കൻ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി, പാലരുവി തുടങ്ങിയവയാണ് കഴിഞ്ഞ ദിവസങ്ങളിലായി തുറന്നത്.
പുരാവസ്തുവകുപ്പിെൻറ നിയന്ത്രണത്തിലുള്ള തൂക്കുപാലം തുറക്കുന്നതിന് വകുപ്പ് ഇനിയും അനുമതി നൽകിയിട്ടില്ലെന്ന് പുനലൂരിലുള്ള അധികൃതർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്ക് അനുസൃതമായി പാലം പലതവണ അടയ്ക്കുകയും തുറക്കുകയും ചെയ്തിരുന്നു.
നിയന്ത്രണങ്ങൾ കണക്കിലെടുത്ത് മുമ്പ് തുറന്നപ്പോൾ കർശനമായി നിയന്ത്രങ്ങളോടെയാണ് സന്ദർശകരെ പാലത്തിൽ പ്രവേശിപ്പിച്ചിരുന്നത്. നിരവധിയാളുകൾ ഇപ്പോൾ പാലം സന്ദർശനത്തിന് എത്തുന്നുണ്ടെങ്കിലും പുറത്തുനിന്ന് കാണാനേ കഴിയുന്നുള്ളൂ. പാലത്തിനുള്ളിൽ കയറി നടക്കാനോ നിർമാണ വൈദഗ്ധ്യം അടക്കം ആസ്വദിക്കാനോ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.