മുക്കടവിൽ വിശ്രമകേന്ദ്രവും കഫ്ത്തീരിയയും സ്ഥാപിക്കും- –സുപാൽ എം.എൽ.എ

പുനലൂർ: കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിൽ മുക്കടവിൽ പാലത്തിനു സമീപം വിശ്രമകേന്ദ്രവും കഫ്ത്തീരിയയും നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു.

ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ സീസണിൽ വിശ്രമകേന്ദ്രം വളരെ പ്രയോജനപ്പെടും. വിശ്രമകേന്ദ്രവും കഫിത്തീരിയയും ഉൾപ്പെടെ നിർമാണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കാൻ വകുപ്പ് മന്ത്രിയോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെടും. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിൽ സന്ദർശിച്ചശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റും അവലോകന യോഗവും നടത്തി.

പാതയിൽ ആദ്യ റീച്ചായ പുനലൂർ പൊൻകുന്നം പാതയുടെ നവീകരണത്തിൽ പുനലൂർ നിയോജകമണ്ഡലത്തിൽ രണ്ടര കിലോമീറ്റർ ദൂരമാണുള്ളത്. പുനലൂർ ടി.ബി ജങ്​ഷൻ മുതൽ മുക്കടവ് പാലം വരെയാണിത്.

പാതയുടെ നവീകരണത്തിന് 221 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആവശ്യമായ ഡ്രയിനേജും മുക്കടവ് പാലത്തിനു സമാന്തരമായി പുതിയ പാലം ഉൾപ്പെടെ നിർമിച്ചുകൊണ്ട് ആധുനിക രീതിയിലാണ് നിർമാണം നടത്തുന്നത്. നിർമാണ പൂർത്തീകരണ കാലാവധി രണ്ടു വർഷമാണ്. പുനലൂരിെൻറ ഭാഗമായി വരുന്ന ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം.എൽ.എ നിർദേശം നൽകി. നഗരസഭ ചെയർപേഴ്സൺ നിമ്മി ഏബ്രഹാം, വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് തുടങ്ങിയവരും എം.എൽ.എക്കൊപ്പമെത്തിയിരുന്നു. 

Tags:    
News Summary - Rest house and cafeteria to be set up at Mukkadavu - ps Supal MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.