പുനലൂർ: റോഡിൽനിന്ന കാട്ടാനയുടെ ആക്രമണത്തിൽനിന്ന് എസ്റ്റേറ്റ് മുൻ ജീവനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ആന നശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ആര്യങ്കാവ് മെത്താപ്പ് വളവിൽ ചക്കകാട്ടിലാണ് സംഭവം.
ആനച്ചാടി എസ്റ്റേറ്റ് മുൻ സൂപ്പർ വൈസർ ആനച്ചാടി നീലകണ്ഠചോല പുത്തൻചരിവിൽ വീട്ടിൽ മുനിയ സ്വാമിയാണ് (59) ഒറ്റയാന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഇദ്ദേഹം അരണ്ടലിൽനിന്ന് കഴുതുരുട്ടിയിലേക്ക് വരികയായിരുന്നു.
മെത്താപ്പ് രണ്ടാം വളവിൽ പ്ലാവുകൾ നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ റോഡിൽ നിന്ന ആനയുടെ മുന്നിൽ മുനിയസ്വാമി എത്തിപ്പെട്ടു. പെട്ടെന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ആന സ്കൂട്ടർ നിലത്തടി നശിപ്പിച്ചു. സ്കൂട്ടർ പൂർണമായും തകർന്നു.
ഈസമയം ഇതുവഴി ബൈക്കിലെത്തിയ മറ്റ് രണ്ട് എസ്റ്റേറ്റ് തൊഴിലാളി ബഹളംവെച്ച് ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു. തൊട്ടടുത്തുള്ള അമ്പനാട് എസ്റ്റേറ്റ് തൊഴിലാളിയെ മൂന്ന് മാസം മുമ്പ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.