കു​ടു​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ ദേ​ശീ​യ​പ​താ​ക നി​ര്‍മാണത്തിൽ

ഹര്‍ഘര്‍ തിരംഗ; കുടുംബശ്രീ നിര്‍മിച്ചത് രണ്ടുലക്ഷം പതാകകള്‍

കൊല്ലം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹര്‍ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായി കുടുംബശ്രീ ജില്ല മിഷന്‍റെ നേതൃത്വത്തില്‍ 1,98,732 ദേശീയ പതാകകള്‍ നിര്‍മിച്ചു. കുടുംബശ്രീ ജില്ല കോഓഡിനേറ്റര്‍ എ. ജയഗീതയുടെ നേതൃത്വത്തിലാണ് പതാക നിര്‍മാണം.

മൂന്ന് അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെ 45 കുടുംബശ്രീ സംരംഭങ്ങള്‍ മുഖേനയാണ് നിര്‍മാണം നടന്നത്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും എന്‍.സി.സി കൊല്ലം, കൊട്ടാരക്കര യൂനിറ്റുകള്‍ക്കുമാണ് പതാകകള്‍ വിതരണം ചെയ്യുന്നത്. ഓരോ തദ്ദേശ സ്ഥാപനങ്ങളും അതത് പ്രദേശങ്ങളിലെ വീടുകളുടെയും സ്‌കൂളുകളുടെയും എണ്ണം കണക്കാക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് മുഖാന്തരമാണ് ഓര്‍ഡറുകള്‍ സ്വീകരിച്ചത്. പോളിസ്റ്റര്‍ കോട്ടണ്‍ മിക്‌സ് തുണിയില്‍ തയാറാക്കിയ പതാകക്ക് 28 രൂപയാണ് വില. നിലവില്‍ 75,000 ത്തോളം ദേശീയ പതാകകള്‍ വിതരണത്തിനായി കുടുംബശ്രീ സി.ഡി.എസ് സംരംഭ യൂനിറ്റുകളില്‍ എത്തിച്ചുകഴിഞ്ഞു.

Tags:    
News Summary - Two lakh flags were made by Kudumbashree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.