കൊല്ലം: ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണയെ വ്യക്തിഹത്യയിലൂടെ ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. അരുൺ രാജ്. സൈബർ ഇടങ്ങളിൽ ആക്ഷേപം നടത്തി ആരേയും നശിപ്പിക്കാം എന്ന മനോഭാവം അവസാനിപ്പിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസിലുള്ളവർക്കും ഇത്തരം പ്രചാരണത്തിൽ പങ്കുണ്ട്. സി.പി.എം പ്രവർത്തകർ ഉൾപ്പെടെ ഇതിന് പിന്തുണ നൽകുന്നു. വർഷങ്ങളുടെ പ്രവർത്തനത്തിലൂെട നേടിയ അംഗീകാരം ഇല്ലാതാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കും.
ഒരു സ്ത്രീയെന്ന പരിഗണനപോലും ഇല്ലാതെ ബിന്ദുകൃഷ്ണക്കെതിരെ പ്രചാരണം നടക്കുേമ്പാൾ അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത കോൺഗ്രസുകാർക്കുണ്ട്.
കോൺഗ്രസ് നേതാക്കൾക്ക് ആർ.എസ്.എസ് ബന്ധം ആരോപിക്കുക ഇപ്പോഴത്തെ പ്രവണതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.