ഭൂമി തർക്കം: വിജിലൻസ്​ അന്വേഷണത്തിന്​ കോട്ടയം നഗരസഭ

ജില്ല സർവേ സൂപ്രണ്ടി‍ൻെറ കത്തി‍ൻെറ അടിസ്ഥാനത്തിൽ നഗരസഭ അസി.എൻജിനീയറുടെ റിപ്പോർട്ടിൽ വൻ പ്രതിഷേധം കോട്ടയം: നഗരസഭയുടെ ഭൂമി കൈയേറ്റവുമായി ബന്ധ​പ്പെട്ട തർക്കത്തിൽ വിജിലൻസ്​ അന്വേഷണത്തിന്​ ​കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ ശിപാർശ. കോട്ടയം നഗരസഭയു​ടെ പ്രധാന ഓഫിസിനോട്​ ചേർന്ന സ്ഥലം സമീപ ഹോട്ടലുടമ കൈയേറിയെന്നാണ്​ പരാതി. താലൂക്ക്​ സർവേയർ നടത്തിയ പരിശോധനയിൽ കൈയേറ്റം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ നിയമപോരാട്ടത്തിലേക്ക്​ നീങ്ങി. ഇതിനിടെ, വീണ്ടും നടത്തിയ സർവേയിൽ നഗരസഭയുടെ സ്ഥലം നഷ്​ടമായിട്ടി​ല്ലെന്ന്​ കണ്ടെത്തിയതായി കാട്ടി ജില്ല സർവേ സൂപ്രണ്ട്​ കത്ത്​ നൽകിയെന്നും ഇതനുസരിച്ച്​ നഗരസഭ അതിർത്തി മതിൽകെട്ടി സംരക്ഷിക്കാമെന്നും നഗരസഭ അസി.എൻജിനീയർ റിപ്പോർട്ട്​ നൽകിയിരുന്നു. ഈ റിപ്പോർട്ട്​ കൗൺസിൽ യോഗത്തി‍ൻെറ മുന്നിലെത്തിയപ്പോഴാണ്​ വിജിലൻസ്​​ അന്വേഷണത്തിന്​ ശിപാർശ ചെയ്തത്​. ഇതുമായി ബന്ധ​​​പ്പെട്ട്​ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനമാണ്​ കൗൺസിൽ യോഗത്തിൽ ഉയർന്നത്​. സർവേയിൽ അട്ടിമറി നടന്നതായും പുതിയ നടപടിയിൽ ദുരൂഹതയുണ്ടെന്നും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ വിമർശനം നടത്തി. നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാണ്​ ഇതിന്​ പിന്നിലെന്നും ഇവർ ആരോപിച്ചു. ജില്ല സർവേ സൂപ്രണ്ടി‍‍ൻെറ തീരുമാനത്തിനെതിരെ സർവേ ഡെപ്യൂട്ടി കമീഷണർക്ക്​ അപ്പീൽ നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. അതിർത്തി തർക്കവുമായി ബന്ധ​പ്പെട്ട്​ ഹൈകോടതിയിലും കോട്ടയം മുൻസിഫ്​ കോടതിയിലും കേസുകൾ നിലനിൽക്കെ, വിഷയം അജണ്ടയായി കൗൺസിലിന്​ മുന്നിൽ എത്തിയത്​ ഉദ്യോഗസ്ഥരുടെ ഒത്തുകളിയിലൂടെയാണ്​. ഇത്​ അംഗീകരിക്കാനാകില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. -------- തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂനിറ്റുകൾ ശുചിത്വ മിഷനിൽനിന്ന്​ നഗരസഭക്ക്​ അനുവദിച്ച ഫണ്ട്​ ചെലവഴിക്കാത്തതിനെത്തുടർന്ന്​ മടക്കി നൽകാൻ നിർദേശിച്ച സാഹചര്യത്തിൽ അടിയന്തരമായി ഈ പണം ചെലവഴിക്കാൻ തീരുമാനിച്ചു. ഇതിനായി ഉടൻ പദ്ധതി തയാറാക്കാൻ ആരോഗ്യ സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. മാർച്ച്​ 31നു​മുമ്പ്​ നടപ്പാക്കാനും കൗൺസിൽ ധാരണയായി. തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കും. മാലിന്യപ്രശ്നത്തിന്​ ശാശ്വത പരിഹാരം വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. നാട്ടകം മേഖല കാര്യാലയത്തോട്​​ ചേർന്ന മുറി താമസിക്കാനായി നൽകണമെന്ന ജീവനക്കാ‍ര‍ൻെറ അപേക്ഷ കൗൺസിൽ തള്ളി. നാട്ടകം ഗവ. ആയുർവേദ ആശുപത്രിയിലെ മോട്ടോർ അറ്റകുറ്റപ്പണിക്ക്​ അനുമതി നൽകി. ചെയർപേഴ്​സൻ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.