ശബരിമല: പരമ്പരാഗത പാതയായ നീലിമല മുതല്‍ മരക്കൂട്ടം വരെ തീര്‍ഥാടനപാത സഞ്ചാരയോഗ്യമാക്കുന്ന ജോലി അവസാനഘട്ടത്തില്‍. ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനാണ് മുന്‍കരുതലായി ദേവസ്വം മരാമത്ത് വകുപ്പിൻെറ നേതൃത്വത്തില്‍ പരമ്പരാഗത പാത സഞ്ചാരയോഗ്യമാക്കുന്നത്. നീലിമല മുതല്‍ മരക്കൂട്ടം വരെ പരമ്പരാഗത പാതയിലെ കാടുവെട്ടിത്തെളിക്കല്‍ പൂര്‍ത്തിയായി. കല്ലുകളിലെ പായലുകള്‍ പൂര്‍ണമായി നീക്കി. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സൻെററുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. നശിച്ച ബാരിക്കേഡുകള്‍ പുനഃസ്ഥാപിക്കുകയും പെയിൻറ് ചെയ്യുകയും ചെയ്തു. നീലിമല മുതല്‍ മരക്കൂട്ടം വരെ പാതയിലെ ആറ് എമര്‍ജന്‍സി മെഡിക്കല്‍ സൻെററിൻെറയും രണ്ട് ടോയ്‌ലറ്റ് ബ്ലോക്കിൻെറയും അറ്റകുറ്റപ്പണിയും പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ട ശുചീകരണ പ്രവര്‍ത്തനത്തിന് വിശുദ്ധി സേനാംഗങ്ങെളയും നിയോഗിച്ചിട്ടുണ്ട്. സഹാസ് കാര്‍ഡിയോളജി സൻെറര്‍ പ്രവര്‍ത്തനം തുടങ്ങി ശബരിമല: സഹാസ് കാര്‍ഡിയോളജി സൻെററിൻെറ പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു. ഗവ.ആശുപത്രിയിലേക്ക് കാര്‍ഡിയോളജി ഡിപ്പാര്‍ട്മൻെറ് മാറ്റിയതിനാല്‍ ഇത്തവണ കോവിഡ് പ്രതിരോധം, ട്രോമകെയര്‍, ജനറല്‍ സര്‍വിസ് എന്നിവക്ക് പ്രാമുഖ്യം നല്‍കിയാണ് പ്രവര്‍ത്തനം. ജനറല്‍ ഒ.പി, ട്രോമ കെയര്‍, കാര്‍ഡിയാക് പ്രിവൻറിവ് ഇ.സി.ജി ലാബ്, പോര്‍ട്ടബിള്‍ ഇക്കോ മെഷീന്‍ സംവിധാനം, രോഗികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ആൻറിജന്‍ ടെസ്റ്റ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 14 പേര്‍ അടങ്ങുന്ന ചികിത്സകേന്ദ്രമാണ് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത്. ഡോ. ഒ. വാസുദേവനാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍. നാല് മെഡിക്കല്‍ ഓഫിസര്‍, മൂന്ന് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷന്‍, ഇ.സി.ജി ടെക്നീഷന്‍ എന്നിവര്‍ അടങ്ങുന്നതാണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.