എരുമേലി: ശബരിമലയെയും അയ്യപ്പഭക്തരെയും സര്‍ക്കാറും ദേവസ്വം ബോര്‍ഡും അവഗണിക്കുകയാണെന്ന് ശബരിമല ആചാര സംരക്ഷണ സമിതി ആരോപിച്ചു. ശബരിമലയില്‍ അനാവശ്യനിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തീർഥാടകരോട് ക്രൂരമനോഭാവമാണ് സർക്കാർ കാണിക്കുന്നതെന്നും ആചാര സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച രാവിലെ 11ന് എരുമേലി ജങ്ഷനില്‍നിന്ന് ദേവസ്വം ബോർഡ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പി.വി. മനോജ് കുമാര്‍, വി.സി. അജി, വിനീത് കുമാര്‍, മിഥുല്‍ മോഹന്‍, പത്മകുമാര്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.