ഈരാറ്റുപേട്ട: മൂന്നുവർഷമായി മുടങ്ങിക്കിടന്ന മാവടി കുളത്തുങ്കൽ കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മാവടി കുളത്തുങ്കൽ പ്രദേശത്തേക്ക് നിലവിൽ ഒരു ബസ് സർവിസുമില്ല. വിദ്യാർഥികളും രോഗികളും ദിവസവേതനത്തിന് ജോലിചെയ്യുന്നവരും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാണ്. ഉയർന്ന കൂലി നൽകിയാണ് പലരും യാത്ര ചെയ്തത്. ഇതോടെ വിഷയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇടപെടുകയായിരുന്നു. തുടർന്ന് പൂഞ്ഞാർ- കല്ലേകുളം-മാവടി കുളത്തുങ്കൽ- മെഡിക്കൽ കോളജ് വഴി യൂനിവേഴ്സിറ്റി സർവിസിന് കെ.എസ്.ആർ.ടി.സി തുടക്കമിടുകയായിരുന്നു. രാവിലെ 7.35ന് ആദ്യ ട്രിപ്പ് ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. കന്നിയാത്രയിൽ എം.എൽ.എയും മറ്റു ജനപ്രതിനിധികളും ബസിൽ മാവടി കുളത്തുങ്കൽ വരെ യാത്ര ചെയ്തു. കാത്തുനിന്ന നിരവധി ആളുകൾ ആഹ്ലാദാരവങ്ങളോടെ എതിരേറ്റു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ജോർജ് മാത്യു അത്തിയാലിൽ, വൈസ് പ്രസിഡൻറ് റെജി ഷാജി, കൗൺസിലർ ഫാത്തിമ സുഹാന, പി.എച്ച്. ഷെനീർ, ഈരാറ്റുപേട്ട എ.ടി.ഒ പി.എ. അഭിലാഷ്, ഈരാറ്റുപേട്ട ഓപറേറ്റിങ് കൺട്രോളർ എസ്. ഇന്ദുചൂഡൻ, ദേവസ്യാച്ചൻ വാണിയപ്പുര, സോജൻ ആലക്കുളം, റോയി വിളക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു. പടം ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് ആരംഭിച്ച പുതിയ ബസ് സർവിസ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.