പാലാ: കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മാണി സി.കാപ്പൻ എം.എൽ.എയുടെ പൊതുപരിപാടികൾ 14 ദിവസത്തേക്ക് റദ്ദാക്കി. സന്ദർശകർക്കും വിലക്കേർപ്പെടുത്തി. എം.എൽ.എയുമായി ബന്ധപ്പെടേണ്ട കാര്യങ്ങൾക്കായി പാലായിൽ പ്രവർത്തിക്കുന്ന എം.എൽ.എ ഓഫിസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു 100 കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി ധർണ കോട്ടയം: ഇന്ധന വിലവർധനക്കെതിരെ ജില്ലയിലെ 100 വില്ലേജ് ഓഫിസുകൾക്ക് മുന്നിൽ ഐ.എൻ.ടി.യു.സി ധർണ നടത്തി. ജില്ലതല ഉദ്ഘാടനം കോട്ടയത്ത് ജില്ല പ്രസിഡൻറ് ഫിലിപ് ജോസഫ് നിർവഹിച്ചു. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വിലനിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. കോൺഗ്രസ് നേതാക്കളായ നന്ദിയോട് ബഷീർ, ടി.സി. റോയി, ബൈജു പി.ജോർജ്, ടോണി തോമസ്, എസ്. അബ്ദുൽ റസാഖ്, വി.ജി. സന്തോഷ്, മൈക്കിൾ കഞ്ഞിക്കുഴി, ടി. പ്രേംകുമാർ, എൻ.സി. രാജു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.