വേമ്പനാട്ടുകായലിൽ ശൗചാലയ മാലിന്യം തള്ളുന്നതായി പരാതി

വെച്ചൂർ: വേമ്പനാട്ടുകായൽ ശൗചാലയ മാലിന്യനിക്ഷേപ കേന്ദ്രമാക്കുന്നതായി പരാതി. തണ്ണീർമുക്കം ബണ്ടിലെ വെച്ചൂർ പഞ്ചായത്ത് പരിധിയിലെ മൺചിറകൾ കേന്ദ്രീകരിച്ച് വേമ്പനാട്ടുകായലിലേക്ക് രാത്രി ടാങ്കറിൽ ശൗചാലയ മാലിന്യം കൊണ്ടുവന്ന് ഒഴുക്കിവിടുകയാണ്. അംബിക മാർക്കറ്റിൽനിന്ന്​ ആരംഭിക്കുന്ന പാലത്തിന്റെ ഇടതുവശത്തുള്ള ചിറയിൽ വണ്ടി നിർത്തിയിട്ടാണ്​ കായലിലേക്ക് മാലിന്യം തള്ളുന്നത്. മത്സ്യത്തൊഴിലാളികളെയും കായലോരവാസികളെയും മലിനീകരണം നിത്യരോഗികളാക്കുമെന്നാണ്​ നാട്ടുകാരുടെ ആക്ഷേപം. രാത്രി പൊലീസ് പട്രോളിങ്​ ശക്തമാക്കണമെന്ന് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.