'പട്ടികജാതി ലിസ്റ്റിൽ പുതിയ വിഭാഗങ്ങളെ ചേർക്കാൻ അനുവദിക്കില്ല'

കോട്ടയം: പട്ടികജാതി ലിസ്റ്റിൽ പുതുതായി ഒരുവിഭാഗത്തെയും ചേർക്കാൻ അനുവദിക്കില്ലെന്ന്​ സോഷ്യലിസ്റ്റ്​ എസ്​.സി/എസ്​.ടി സെന്‍റർ പ്രസിഡന്‍റ്​ ഐ.കെ. രവീന്ദ്രരാജ്​ പറഞ്ഞു. ദലിത്​ ക്രിസ്ത്യാനികളെയും ദലിത്​ മുസ്​ലിംകളെയും ന്യൂനപക്ഷ ലിസ്റ്റിൽനിന്ന്​ ഒഴിവാക്കി അവരുടെ പ്രത്യേക ജനസംഖ്യ തിട്ടപ്പെടുത്തി ഉദ്യോഗ-രാഷ്ട്രീയ സംവരണം നൽകുകയാണ്​ വേണ്ടത്​. അതിനുപകരം സംവരണ സമുദായങ്ങളെയും ദലിത്​ ക്രിസ്ത്യൻ-ദലിത്​ മുസ്​ലിം വിഭാഗങ്ങളെയും തമ്മിലടിപ്പിക്കുന്ന നീക്കം വിലപ്പോകില്ലെന്ന്​​ ഐ.കെ. രവീന്ദ്രരാജ്​ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.