കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലിന് ആശ്വാസമായി വേനല്‍മഴ പെയ്തിറങ്ങി. ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് കോട്ടയം നഗരത്തിലും പരിസരങ്ങളും മഴപെയ്തിറങ്ങിയത്. രാവിലെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. എന്നാല്‍, ഉച്ചയോടെ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായി. തുടര്‍ന്ന് ചാറ്റല്‍ മഴയായി വേനല്‍ച്ചൂടിനെ കുളിരണിയിച്ച് മഴ പെയ്തു. മൂന്ന് മണിക്ക് ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടു. അപ്രതീക്ഷിതമായി മഴപെയ്തതോടെ ഇരുചക്രവാഹന യാത്രക്കാര്‍ സമീപത്തെ വ്യാപാരസ്ഥാപനത്തിനു മുന്നിലും മറ്റും അഭയം തേടി. മഴപെയ്തതോടെ ചൂടുമാറി അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെട്ടത് ജനങ്ങള്‍ക്ക് ആശ്വസമായി. പടം: KTL Mazha മഴ പെയ്തതിനെത്തുടര്‍ന്ന് സമീപത്തെ വ്യാപാരസ്ഥാപനത്തില്‍ കയറിനില്‍ക്കുന്ന ഇരുചക്രവാഹന യാത്രികര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.