ഗവർണർക്കെതിരെ പി.കെ. ബഷീറിന്‍റെ പരാമർശം; നടപടിയെടുക്കാൻ ചെയറിന്​ അധികാരമുണ്ടെന്ന്​ ഓർമിപ്പിച്ച്​ പി. ബാലചന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ​ക്കെ​തി​രെ മു​സ്​​ലിം ലീ​ഗി​ലെ പി.​കെ. ബ​ഷീ​ർ ന​ട​ത്തി​യ വാ​ക്​​പ്ര​യോ​ഗം നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​ത്തി​നി​ട​യാ​ക്കി. ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​ക്കി​ട​യി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​റെ വി​ശേ​ഷി​പ്പി​ക്കാ​ൻ ബ​ഷീ​ർ വാ​ക്കു​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. തു​ട​ർ​ന്ന്,​ ആ ​വാ​ക്ക്​ നി​യ​മ​സ​ഭാ രേ​ഖ​ക​ളി​ലു​ണ്ടാ​കി​ല്ലെ​ന്ന്​ സ്പീ​ക്ക​ർ റൂ​ളി​ങ്​ ന​ൽ​കി. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശം ബ​ഷീ​ർ തു​ട​ർ​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​സു​രേ​ന്ദ്ര​നെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​ക്ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ ആ​വ​ശ്യം ഉ​ട​ൻ വ​രു​മെ​ന്നും അ​തും ഉ​ളു​പ്പി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി ഒ​പ്പി​ട്ട്​ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ത​ങ്ങ​ൾ ഇ​സ്​​ലാം മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​ന്നാ​ൽ മ​തം പ​റ​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​​കെ. ബ​ഷീ​ർ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ന​ട​ത്തി​യ വാ​ക്​​പ്ര​യോ​ഗം നി​യ​മ​സ​ഭ​യു​ടെ മാ​ന്യ​ത​യെ ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്ന്​ തു​ട​ർ​ന്ന്​ സം​സാ​രി​ച്ച സി.​പി.​ഐ​യി​ലെ പി. ​ബാ​ല​ച​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​രം പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ചെ​യ​റി​ന്​ അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്​​ലിം ലീ​ഗ്​ പ​ല്ലി​യെ പോ​ലെ​യാ​ണെ​ന്ന ആ​ക്ഷേ​പ​മാ​ണ്​ വി. ​ജോ​യ്​ ഉ​ന്ന​യി​ച്ച​ത്. മു​സ്​​ലിം ലീ​ഗി​ന്​ നേ​രെ എ​വി​ടെ നി​ന്നെ​ങ്കി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ൽ അ​വ​ർ ഉ​ട​ൻ 'ലീ​ഗ്'​ എ​ന്ന വാ​ല്​ മു​റി​ച്ച്​ 'ആ​ക്ര​മി​ക്കു​ന്നേ​യെ​ന്ന്'​ മു​റ​വി​ളി കൂ​ട്ടു​മെ​ന്ന്​ വി. ​ജോ​യ്​ പ​റ​ഞ്ഞു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി സ​ർ​ക്കാ​റി​ന്‍റെ തു​ട​ർ​ച്ച​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​തെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. വ​ഖ​ഫ്​ വി​ഷ​യ​ത്തി​ൽ മു​സ്​​ലിം ലീ​ഗി​ന്​ കൃ​ത്യ​മാ​യ നി​ല​പാ​ടു​ണ്ടെ​ന്ന്​ ന​ജീ​ബ്​ കാ​ന്ത​പു​രം പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യെ നാ​ണം​കെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പ​ഞ്ച​പു​ച്ഛ​മ​ട​ക്കി നി​ന്നെ​ന്ന്​ കെ.​കെ. ര​മ ആ​രോ​പി​ച്ചു. കെ ​എ​ന്ന്​ കേ​ട്ടാ​ൽ ര​ക്തം തി​ള​യ്​​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്​ പ്ര​തി​പ​ക്ഷ​മെ​ന്ന്​ പി. ​മ​മ്മി​ക്കു​ട്ടി പ​രി​ഹ​സി​ച്ചു. അ​തി​നാ​ലാ​ണ്​ കെ-​ഫോ​ൺ, കെ-​റെ​യി​ൽ, കി​ഫ്​​ബി എ​ന്നി​വ​യെ​യെ​ല്ലാം എ​തി​ർ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ.​ടി. ടൈ​സ​ൻ മാ​സ്റ്റ​ർ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, മോ​ൻ​സ്​ ​ജോ​സ​ഫ്​, പി.​ടി.​എ. റ​ഹിം, കെ.​ജെ. മാ​ക്സി, എ​ൻ.​കെ. അ​ക്​​ബ​ർ, എ​ൽ​ദോ​സ്​ പി. ​കു​ന്ന​പ്പ​ള്ളി, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, സു​ജി​ത്​ വി​ജ​യ​ൻ​പി​ള്ള, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു. സ്വ​ന്തം ലേ​ഖ​ക​ൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.