ചങ്ങനാശ്ശേരി: മതസൗഹാർദത്തിനും സഹോദര്യത്തിനും സഹവർത്തിത്വത്തിനും കേൾവികേട്ട കേരളത്തിന്റെ പാരമ്പര്യം ഇല്ലാതാക്കുന്ന വർഗീയ ഛിദ്രശക്തികളെ കേരളീയ സമൂഹം ഒറ്റപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡന്റ് കെ.എസ്.എം. റഫീഖ് അഹമദ് സഖാഫി. പൊട്ടശ്ശേരി മർകസുൽ ഹുദാ ഇസ്ലാമിക് കോംപ്ലക്സിൽ നടന്ന ഈദ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്രതന്നെ പ്രകോപനം ഉണ്ടായാലും ഇസ്ലാമിക ആദർശത്തിനും രാജ്യത്തിന്റെ അഖണ്ഡതക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ മുസ്ലിംകളുടെ ഭാഗത്ത് ഉണ്ടാകരുത്. റമദാൻ നൽകുന്ന സന്ദേശം അതാണെന്നും അദ്ദേഹം പറഞ്ഞു. ഇമാം അബ്ദുൽ സലാം ബാഖവി അധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി, ഹുസൈൻ അമാനി, താഹ മുസ്ലിയാർ, ഷൗക്കത്ത് മുസ്ലിയാർ, അബ്ദുൽ ഖാദർ ലബ്ബ, നിയാസ് പൊട്ടശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.