വൈക്കം നഗരസഭയിലെ 13​ അംഗൻവാടികൾക്ക്​ ഫിറ്റ്നസില്ല

വൈക്കം: നഗരസഭയിലെ 23 അംഗൻവാടിയിൽ 13 എണ്ണത്തിന് ഫിറ്റ്നസ് നൽകാനാവില്ലെന്ന് റിപ്പോർട്ട്​. ഷീറ്റ് മേഞ്ഞതും കെട്ടിടത്തിന്​ കേടുപാടുള്ളതും മരങ്ങൾ അപകടഭീഷണി ഉയർത്തുന്ന അംഗൻവാടി കെട്ടിടങ്ങൾക്കാണ്​ നഗരസഭ അധികൃതർ ഫിറ്റ്നസ് നിഷേധിച്ചത്​. ഇതുസംബന്ധിച്ച റിപ്പോർട്ട്​ വൈക്കം നഗരസഭ അസി. എൻജിനീയർ കുടുംബക്ഷേമ വകുപ്പ് അധികൃതർക്ക് കൈമാറി. വൃത്തിഹീനമായി ക​ണ്ടെത്തിയ അംഗൻവാടികളുടെ പരിസരം ശുചീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്​. അടുത്തിടെ, നഗരസഭ 25ആം വാർഡിലെ അംഗൻവാടി കെട്ടിടത്തി‍ൻെറ ഭിത്തി തകർന്നുവീണ് നാലുവയസ്സുകാരന്​ ഗുരുതര പരിക്കേറ്റിരുന്നു. ഇതിനുപിന്നാലെ ഇതടക്കം മൂന്ന്​ അംഗൻവാടികൾക്ക്​ പ്രവർത്തിക്കാൻ വാടകക്കെട്ടിടം കണ്ടെത്തിയിട്ടുണ്ട്​. ഫിറ്റ്നസ് ലഭിക്കാത്ത അംഗൻവാടികൾക്കായി ജനപ്രതിനിധികളുടെയും ഐ.സി.ഡി.എസ് പ്രവർത്തകരുടെയും സഹകരണത്തോടെ കുറ്റമറ്റ കെട്ടിടങ്ങൾ കണ്ടെത്തി പ്രവർത്തനമാരംഭിക്കുമെന്ന്​ ചെയർപേഴ്സൻ രേണുക രതീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.