കോട്ടയം: വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യംചെയ്ത യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റ് ചെയ്തു. വാകത്താനം പുളിമൂട്ടിൽകുന്നു ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ബിജു (52), തോട്ടക്കാട് പരിയാരം അട്ടച്ചിറ ഭാഗത്ത് വഴിപറമ്പിൽ സോജിമോൻ (37), തോട്ടക്കാട് പരിയാരം ചക്കൻച്ചിറ കൈതളാവ് ഭാഗത്ത് വടക്കേമുറിയിൽ മഹേഷ് (29) എന്നിവരെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവും കുടുംബവും കഴിഞ്ഞദിവസം പുലർച്ചയോടെ വീട്ടിലേക്ക് വരുന്ന സമയം വീടിന്റെ മുൻവശം വഴിയിൽ മാർഗതടസ്സമായി ബിജുവിന്റെ വീട്ടില്‍ വന്നവര്‍ വാഹനം പാർക്ക് ചെയ്തിരുന്നു.ഇക്കാര്യം ചോദിച്ചതിനെത്തുടർന്ന് ബിജുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാളും സുഹൃത്തുക്കളും ചേർന്ന് യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയുമായിരുന്നു. വാകത്താനം എസ്.എച്ച്.ഒ ടി.എസ്. റെനീഷ്, എസ്.ഐ തോമസ് ജോസഫ്, സെബാസ്റ്റ്യൻ, കെ.എസ്. സുനിൽ, സി.പി.ഒ മാരായ ഫ്രാൻസിസ്, സജി ജോർജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.