ഗാന്ധിനഗർ: കോവിഡ് പരിശോധന യഥാസമയം നടത്താൻ കഴിയാത്തതിനാൽ പോസ്റ്റ്മോർട്ടം മുടങ്ങി. തിങ്കളാഴ്ച രാവിലെ ആറിന് മരിച്ച വയോധികയുടെ മൃതദേഹമാണ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയാതെവന്നത്. ഇൻക്വസ്റ്റ് നടപടി ചെയ്യാൻ കഴിയാതെ പൊലീസിനും മടേങ്ങണ്ടിവന്നു.
വീടിനുള്ളിൽ കാൽവഴുതി വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എറണാകുളം മുളന്തുരുത്തി സ്വദേശിനിയായ 75കാരിയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന വയോധിക ആറിന് മരിച്ചെങ്കിലും ഉച്ചക്ക് 12നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതും കോവിഡ് പരിശോധനക്ക് മൃതദേഹത്തിൽനിന്ന് സ്രവം ശേഖരിച്ചതും. 12ന് ശേഖരിച്ച സ്രവം കോവിഡ് പരിശോധനക്ക് ബന്ധപ്പെട്ട വിഭാഗത്തിൽ എത്തിക്കാൻ വീണ്ടും താമസം നേരിട്ടു.
ഇതിനാൽ പരിശോധനഫലം വൈകി. ഇൻക്വസ്റ്റ് നടപടി തുടങ്ങണമെങ്കിൽ കോവിഡ് പരിശോധനഫലം ലഭിക്കണം. നിശ്ചിത സമയം കഴിഞ്ഞിട്ടും കോവിഡ് ഫലം കിട്ടാതെ വന്നതിനെത്തുടർന്ന് പൊലീസ് മടങ്ങി. കോവിഡ് പരിശോധനകേന്ദ്രം മാറ്റിയതും ജീവനക്കാരുടെ കുറവുമാണ് യഥാസമയം പരിശോധന നടത്താൻ കഴിയാതാക്കിയത്.
തിങ്കളാഴ്ച രാവിലെ ആറുമുതൽ തുടർച്ചയായി മൂന്ന് മരണങ്ങൾ ഉണ്ടായതിനാലാണ് സ്രവം ശേഖരിക്കാൻ താമസം നേരിട്ടതെന്ന് ബന്ധപ്പെട്ട അധികൃതർ പറയുന്നു. അെത സമയം വാർഡുകളിൽനിന്നുതന്നെ സ്രവം ശേഖരിച്ച് ലാബിൽ എത്തിക്കാൻ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.