ഏ​റ്റു​മാ​നൂ​ര്‍ ടൗ​ണി​ല്‍ ന​ട​ന്ന ജ​ല​പ​രി​ശോ​ധ​ന 

ഏറ്റുമാനൂർ ടൗണിലെ 50 ശതമാനം കുടിവെള്ളവും നേരിട്ട്​ ഉപയോഗിക്കാൻ പറ്റാത്തത്

ഏ​റ്റു​മാ​നൂ​ര്‍: ടൗ​ണി​ലെ 50 ശ​ത​മാ​നം കു​ടി​വെ​ള്ള​വും നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത​താ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഇ​ട​ത്താ​വ​ള​ത്തി​ൽ ഭ​ക്ഷ​ണ -പാ​നീ​യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ ​ ബ​ന്ധ​പ്പെ​ട്ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ വെ​ള്ള​ത്തി​െൻറ പി.​എ​ച്ച് മൂ​ല്യം പ​രി​ശോ​ധി​ച്ച​ത്. ജ​ലം ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷ​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ർ​ദേ​ശം ന​ല്‍കി.

ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഏ​റ്റു​മാ​നൂ​ർ യൂ​നി​റ്റും ചേ​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഏ​റ്റു​മാ​നൂ​രി​ലും പ​രി​സ​ര​ത്തു​മു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ വെ​ള്ളം, പാ​ൽ, മ​റ്റ് പാ​നീ​യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ മൊ​ബൈ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഹോ​ട്ട​ൽ റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്ത ഏ​റ്റു​മാ​നൂ​ർ സ​ര്‍ക്കി​ള്‍ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ ഡോ. ​തെ​ര​സ് ലി​ൻ ലൂ​യി​സ് പ​റ​ഞ്ഞു. ഏ​റ്റു​മാ​നൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ എ​ത്തി​ച്ച മൊ​ബൈ​ല്‍ ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ലൗ​ലി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​കോ​പ​ന സ​മി​തി ഏ​റ്റു​മാ​നൂ​ർ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​പി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - About 50% of the drinking water in Ettumanoor town is not directly usable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.