സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത്തി​നെ​തി​രെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ർ

കാ​ണ​ക്കാ​രി പ​ള്ളി​പ്പ​ടി ജ​ങ്​​ഷ​നി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു

സ്വകാര്യ ബസുകളുടെ അമിതവേഗം; ചൂലെടുക്കുമെന്ന് അമ്മമാർ

ഏറ്റുമാനൂര്‍: റോഡുകള്‍ കുരുതിക്കളമാക്കാന്‍ അനുവദിക്കില്ലെന്നും മരണപ്പാച്ചില്‍ നടത്തിയാല്‍ ചൂലെടുക്കുമെന്നും താക്കീത് ചെയ്ത് സ്വകാര്യ ബസുകള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ വ്യത്യസ്ത പ്രതിഷേധം.

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വിദ്യാർഥിനി മരിച്ച സംഭവത്തില്‍ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജങ്ഷനില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശനിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് കുരുതിക്കളമാക്കരുതെന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയും ചോര വീഴാനുള്ളതല്ല റോഡുകളെന്ന് ഓര്‍മിപ്പിച്ചും സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിരവധി അമ്മമാർ പങ്കെടുത്തു.

കുറവിലങ്ങാട് പൊലീസി‍െൻറയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നൽകി. 

Tags:    
News Summary - Speeding of private buses; The mothers said they would take the broom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.