ഗവ. പ്ലീഡർമാർ നിയമനത്തിൽ സുതാര്യത വേണമെന്ന്​ അഭിഭാഷകർ

കോ​ട്ട​യം: ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ ത​സ്​​തി​ക​യി​ലെ​ നി​യ​മ​ന​ങ്ങ​ൾ​ക്ക്​ സു​താ​ര്യ​ത വേ​ണ​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ. ക​ഴി​ഞ്ഞ മാ​സം 30ന്​ 53 ​സീ​നി​യ​ർ ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ​മാ​ർ, 52 ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ​മാ​ർ, 20 സ്​​പെ​ഷ​ൽ ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​നം ന​ൽ​കി​യ​ത്. ഇ​വ​രി​ൽ മ​ന്ത്രി​മാ​ർ മു​ത​ൽ എം.​പി, എം.​എ​ൽ.​എ​മാ​ർ, മു​തി​ർ​ന്ന രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ​യെ​ല്ലാം ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ബാ​ക്കി ഭ​ര​ണ​ക​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി സൈ​ബ​ർ പോ​രാ​ട്ടം ന​ട​ത്തു​ന്ന​വ​രു​മാ​ണ്. ഇ​തോ​ടെ​യാ​ണ്​ അ​ഭി​ഭാ​ഷ​ക​ർ​ക്കി​ട​യി​ൽ അ​മ​ർ​ഷം ഉ​യ​ർ​ന്ന​ത്. സു​പ്രീം​കോ​ട​തി ഉ​ൾ​പ്പെ​ടെ​യു​ള്ള നീ​തി​പീ​ഠ​ങ്ങ​ളു​ടെ വി​ധി​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി ന​ട​ത്തു​ന്ന ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന്​ കൊ​ച്ചി ആ​സ്ഥാ​ന​മാ​യ അ​ഭി​ഭാ​ഷ​ക​രു​ടെ കൂ​ട്ടാ​യ്​​മ അ​റി​യി​ച്ചു.

ഹൈ​കോ​ട​തി​യി​ൽ സ​ർ​ക്കാ​റി​നെ​തി​രാ​യി വ​രു​ന്ന കേ​സു​ക​ളി​ൽ സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യി വാ​ദി​ക്കു​ക​യാ​ണ്​ ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ​മാ​രു​ടെ ജോ​ലി. ക​ഴി​വും പ്രാ​പ്​​തി​യു​മു​ള്ള​വ​ർ ഈ ​ത​സ്​​തി​ക​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​വ​ർ​ക്കു​ള്ള ഫീ​സ്​ പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്നാ​ണ്​ ന​ൽ​കു​ന്ന​ത്. നി​കു​തി, റ​വ​ന്യൂ, വ​നം പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രെ​യാ​ണ്​ സ്​​പെ​ഷ​ൽ ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ​മാ​രാ​യി നി​യ​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഈ ​മാ​ന​ദ​ണ്ഡ​വും അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നു.

യോ​ഗ്യ​ത​യു​ള്ള നി​ര​വ​ധി അ​ഭി​ഭാ​ഷ​ക​ർ ഹൈ​കോ​ട​തി​യി​ൽ പ്രാ​ക്​​ടീ​സ്​ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രെ​യെ​ല്ലാം ത​ഴ​ഞ്ഞ്​ ഒ​ഴി​വു​ക​ൾ പാ​ർ​ട്ടി​ക​ളു​ടെ നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​തം​വെ​ച്ച്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്​​ത​ത്. 125 നി​യ​മ​ന​ങ്ങ​ൾ ന​ട​ന്ന​തി​ൽ സി.​പി.​ഐ​ക്ക്​ 15, കേ​ര​ള കോ​ൺ​​ഗ്ര​സ്​ _എം -​അ​ഞ്ച്, എ​ൻ.​സി.​പി_ മൂ​ന്ന്, കേ​ര​ള​കോ​ൺ​​ഗ്ര​സ്​ ബി _-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ സി.​പി.​എം ന​ൽ​കി​യ​ത്. നി​ശ്ചി​ത ​േയാ​ഗ്യ​ത​യു​ള്ള അ​ഭി​ഭാ​ഷ​ക​ർ​ക്ക്​ തു​ല്യ അ​വ​കാ​ശം ന​ൽ​കാ​തെ രാ​ഷ്​​ട്രീ​യ പ​രി​ഗ​ണ​ന​യോ​ടെ നി​യ​മി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 14, 15 എ​ന്നി​വ​യു​ടെ​യും വി​വി​ധ കോ​ട​തി​വി​ധി​ക​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​െൻറ സ​േ​ഹാ​ദ​രി വി​ദ്യ കു​ര്യാ​ക്കോ​സ്, സി.​പി.​െ​എ എം.​പി ബി​നോ​യ്​ വി​ശ്വ​ത്തി​െൻറ മ​ക​ൾ ബി. ​സൂ​ര്യ ബി​നോ​യി, പി.​വി. ശ്രീ​നി​ജി​​ൻ എം.​എ​ൽ.​എ​യു​ടെ ഭാ​ര്യ കെ.​ബി. സോ​ണി, എം.​ജി സ​ർ​വ​ക​ലാ​ശാ​ല വി.​സി ആ​യി​രു​ന്ന ഡോ. ​ജാ​ൻ​സി ജ​യിം​സി​​െൻറ മ​ക​ൾ തു​ഷാ​ര ജ​യിം​സ്,​ മു​ൻ എം.​പി സെ​ബാ​സ്​​റ്റ്യ​ൻ പോ​ളി​െൻറ സ​ഹോ​ദ​ര​ഭാ​ര്യ, മ​രു​മ​ക​ൾ, മു​ൻ എം.​പി ജോ​യ്​​സ്​ ജോ​ർ​ജി​െൻറ സ​ഹോ​ദ​ര​ൻ എ​ന്നി​വ​രൊ​ക്കെ ഇ​ക്കു​റി ഗ​വ​ൺ​മെൻറ്​ പ്ലീ​ഡ​ർ​മാ​രാ​യി.

Tags:    
News Summary - Govt. Advocates want transparency in the appointment of pleaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.