സാമ്പത്തിക പ്രതിസന്ധി; കെ.എസ്​.ആർ.ടി.സി സൂപ്പർ ക്ലാസ്​ ബസുകളുടെ കാലപ്പഴക്ക പരിധി 10 വർഷമാക്കി ഉയർത്തി

കോ​ട്ട​യം: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്ക്​ പു​ല്ലു​വി​ല ക​ൽ​പി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ക്ലാ​സ്​ ബ​സു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്ക പ​രി​ധി 10 വ​ർ​ഷ​മാ​ക്കി ഉ​യ​ർ​ത്തി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മോ​​ട്ടോ​ർ വാ​ഹ​ന ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന്​ പ​ഴ​ക്ക കാ​ലാ​വ​ധി ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ അ​ടു​ത്ത ആ​റു​മാ​സ​ത്തി​ന​കം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 159 ബ​സ്​​ ഇ​നി​യും സൂ​പ്പ​ർ ക്ലാ​സാ​യി​ത്ത​ന്നെ സ​ർ​വി​സ്​ ന​ട​ത്തും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത്​ പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. 2021ലാ​ണ്​​ ഏ​ഴു​വ​ർ​ഷ​മാ​യി​രു​ന്ന കാ​ലാ​വ​ധി ഒ​മ്പ​തു​വ​ർ​ഷ​മാ​ക്കി​യ​ത്. അ​ന്നും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ത​ന്നെ​യാ​ണ്​ കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ലാ​വ​ധി ക​ഴി​ഞ്ഞ 704 ബ​സാ​ണ്​ ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ, സൂ​പ്പ​ർ ഫാ​സ്​​റ്റ്, സൂ​പ്പ​ർ എ​ക്​​സ്​​പ്ര​സ്, സൂ​പ്പ​ർ ഡീ​ല​ക്​​സ്​ സ​ർ​വി​സു​ക​ൾ​ക്ക്​ നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ശ​ബ​രി​മ​ല​യി​ലേ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ അ​യ​ക്ക​രു​തെ​ന്ന ഹൈ​േ​കാ​ട​തി ഉ​ത്ത​ര​വു​ണ്ട്. ഇ​ത്​ ലം​ഘി​ക്ക​പ്പെ​ടു​മെ​ന്ന സൂ​ച​ന​യാ​ണ്​ കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന​ത്.

ബ​സു​ക​ളു​ടെ കാ​ലാ​വ​ധി കൂ​ട്ട​ണ​മെ​ങ്കി​ൽ ക​ര​ട്​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച്​ അ​തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ക്ഷേ​പം സ്വീ​ക​രി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഇ​ക്കു​റി​യും കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ബി​ജു​പ്ര​ഭാ​ക​ർ ന​ൽ​കി​യ അ​പേ​ക്ഷ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി സ്ഥാ​നം കൂ​ടി വ​ഹി​ക്കു​ന്ന അ​ദ്ദേ​ഹം​ത​ന്നെ അം​ഗീ​ക​രി​ച്ച്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്ത​ത്. ഇ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​ണ്.

1999 ലാ​ണ്​ മോ​​ട്ടോ​ർ വാ​ഹ​ന ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്​​ത്​ സൂ​പ്പ​ർ ക്ലാ​സ്​ സ​ർ​വി​സു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഫാ​സ്​​റ്റി​ന്​ മൂ​ന്നു​വ​ർ​ഷ​വും സൂ​പ്പ​ർ​ഫാ​സ്​​റ്റി​ന്​ മു​ക​​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക്​ ര​ണ്ടു​വ​ർ​ഷ​വും പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ മാ​ത്ര​മെ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നാ​യി​രു​ന്നു നി​യ​മം.

നി​ന്നു​െ​കാ​ണ്ടു​ള്ള യാ​ത്ര അ​നു​വ​ദി​ച്ചി​രു​ന്നു​മി​ല്ല. ഉ​യ​ർ​ന്ന യാ​ത്ര​ക്കൂ​ലി ഇൗ​ടാ​ക്കാ​നും അ​നു​മ​തി ന​ൽ​കി. 2010ൽ ​ന​ട​പ്പാ​ക്കി​യ ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​ഞ്ചു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബ​സു​ക​ൾ ഫാ​സ്​​റ്റാ​യും മൂ​ന്നു​വ​ർ​ഷം വ​രെ​യു​ള്ള​വ സൂ​പ്പ​ർ ഫാ​സ്​​റ്റാ​യും ഓ​ടി​ക്കാ​വു​ന്ന നി​ല​യാ​യി. ഡീ​ല​ക്​​സ്​ ബ​സു​ക​ൾ​ക്ക്​ അ​പ്പോ​ഴും ര​ണ്ടു​വ​ർ​ഷം എ​ന്ന പ​രി​ധി നി​ല​നി​ന്നു. 2018ൽ ​വ​രു​ത്തി​യ ഭേ​ദ​ഗ​തി​യി​ൽ എ​ല്ലാ സൂ​പ്പ​ർ​ക്ലാ​സു​ക​ളു​ടെ​യും പ​ഴ​ക്കം ഏ​ഴു​വ​ർ​ഷ​മാ​ക്കി നി​ജ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പ്ര​തി​ദി​നം 400ഓ​ളം കി​ലോ​മീ​റ്റ​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ക്ലാ​സ്​ ബ​സു​ക​ളു​ടെ സു​ര​ക്ഷ ഓ​രോ വ​ർ​ഷം ക​ഴി​യും തോ​റും കു​റ​ഞ്ഞു​വ​രു​മെ​ന്ന്​ ജീ​വ​ന​ക്കാ​ർ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. 

Tags:    
News Summary - KSRTC has increased the age limit of super class buses to 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.