ലോക്സഭ തെരഞ്ഞെടുപ്പ്; പോളിങ്ങിൽ വൻ ഇടിവ്​​, കോട്ടയത്ത്​ കുറഞ്ഞത്​ 9.83 ശതമാനം

കോ​ട്ട​യം: ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യ​ത്ത്​ പോ​ളി​ങ്ങി​ൽ വ​ൻ ഇ​ടി​വ്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ അ​ന്തി​മ​ക​ണ​ക്ക​നു​സ​രി​ച്ച്​ ഇ​ത്ത​വ​ണ 65.61 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച്​ 9.83 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75.44 ശ​ത​മാ​നം പേ​രാ​യി​രു​ന്നു വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 74.30 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ടു​നി​ല. ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 8.69 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ്​ അ​വ​സാ​ന​ക​ണ​ക്കു​ക​ളി​ൽ. പോ​സ്റ്റ​ൽ, സ​ർ​വി​സ് വോ​ട്ടു​ക​ൾ ക​ണ​ക്കാ​ക്കാ​തെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

71.69 ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ വൈ​ക്കം നി​യ​മ​സ​ഭ മ​ണ്ഡ​ല​മാ​ണ് പോ​ളി​ങ്ങി​ൽ മു​ന്നി​ൽ. ഏ​റ്റ​വും കു​റ​വ് പോ​ളി​ങ് ക​ടു​ത്തു​രു​ത്തി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാ​ണ്; 62.27 ശ​ത​മാ​നം. കോ​ട്ട​യം ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ 12,54,823 വോ​ട്ട​ർ​മാ​രി​ൽ 8,23,237 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി. 6,07,502 പു​രു​ഷ​വോ​ട്ട​ർ​മാ​രി​ൽ 4,18,285 പേ​രും (68.85 ശ​ത​മാ​നം) 6,47,306 സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 4,04,946 പേ​രും (62.56 ശ​ത​മാ​നം) 15 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രി​ൽ ആ​റു പേ​രും (40 ശ​ത​മാ​നം) വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി.

അ​സ​ന്നി​ഹി​ത വോ​ട്ട​ർ​മാ​ർ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ൽ 11,658 പേ​ർ വീ​ട്ടി​ൽ വോ​ട്ട് ചെ​യ്തു. 85 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​ണ് വീ​ട്ടി​ൽ വോ​ട്ടി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. 85 വ​യ​സ്സ്​ പി​ന്നി​ട്ട 8982 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 2676 പേ​രു​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.

85 വ​യ​സ്സ്​ പി​ന്നി​ട്ട, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ വീ​ട്ടി​ൽ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ൽ​കി​യ 12 ഡി ​അ​പേ​ക്ഷ​ക​ളി​ൽ 12,082 എ​ണ്ണ​മാ​ണ് വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ച​ത്. ഇ​തി​ൽ 9321 അ​പേ​ക്ഷ​ക​ർ 85 വ​യ​സ്സ്​ പി​ന്നി​ട്ട​വ​രും 2761 പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യി​രു​ന്നു. വീ​ട്ടി​ൽ വോ​ട്ട് ഏ​പ്രി​ൽ 25നാ​ണ് പൂ​ർ​ത്തി​യാ​യ​ത്. അ​വ​ശ്യ​സ​ർ​വി​സി​ൽ​പെ​ട്ട​വ​രി​ൽ 307 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട 575 പേ​രു​ടെ ഫോം 12 ​ഡി അ​പേ​ക്ഷ​ക​ളാ​ണ് വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. ഫോം 12​ൽ അ​പേ​ക്ഷ ന​ൽ​കി​യ കോ​ട്ട​യം ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട 656 പോ​ളി​ങ് ജീ​വ​ന​ക്കാ​ർ പോ​സ്റ്റ​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Lok sabha election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.