മുണ്ടക്കയം: മതിയായ പരിചരണം ലഭിക്കാത്തത് മൂലം വയോധികൻ മരിച്ച സംഭവത്തിൽ കോട്ടയം സബ് കലക്ടറും സാമൂഹിക ക്ഷേമനീതി വകുപ്പ് ജില്ല ഡയറക്ടറും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി.
വ്യാഴാഴ്ച രാവിലെ 11 നാണ് സബ് കലക്ടർ രാജീവ് കുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം പൊടിയെൻറ വീട് സന്ദർശിച്ചത്. പ്രദേശവാസികളോടും ജനപ്രതിനിധികളോടും ആശാവർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടും സബ്കലക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
സമീപത്തെ അംഗൻവാടി അധ്യാപികയിൽനിന്ന് വിവരങ്ങൾ തേടി. വിശദ റിപ്പോർട്ട് ജില്ല കലക്ടർക്ക് നൽകുമെന്ന് സബ്കലക്ടർ രാജീവ് കുമാർ ചൗധരി പറഞ്ഞു.
രാവിലെ ഏഴരയോടെയാണ് സാമൂഹിക ക്ഷേമ വകുപ്പ് കോട്ടയം ജില്ല ഡയറക്ടർ പി.പി. ചന്ദ്രബോസിെൻറ നേതൃത്വത്തിലുള്ള സംഘം വീട് സന്ദർശിച്ചത്. ഐ.സി.ഡി.എസ് അംഗൻവാടി ജീവനക്കാരിൽനിന്ന് ചന്ദ്രബോസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വിശദ റിപ്പോർട്ട് ജില്ല കലക്ടർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം പൊടിയെൻറ മൃതദേഹം മുണ്ടക്കയം ദേവയാനം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.