മുണ്ടക്കയം: അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറുകളും സീബ്രലൈനുകളുടെ അഭാവവും മുണ്ടക്കയം ടൗണിൽ അപകടങ്ങൾക്കും ഗതാഗതക്കരുക്കിനും കാരണമാകുന്നു.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വാഹന ഗതാഗതം നിയന്ത്രിക്കാൻ സ്ഥാപിച്ച ഡിവൈഡറുകളാണ് ഇപ്പോൾ അപകടങ്ങൾക്ക് പ്രധാന കാരണം. നഗരത്തിൽ റോഡിെൻറ വീതി കുറഞ്ഞ ഭാഗങ്ങളിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുള്ളത്. നിരയായി വെച്ചിരിക്കുന്ന ഡിവൈഡറുകളുടെ ഇടയിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടക്കാരെ വാഹന ഡ്രൈവർമാർക്ക് കാണാനാകില്ല. ഇത് അപകടത്തിനും വഴിവെക്കുന്നുണ്ട്.
ഇരുവശത്തും വാഹന പാർക്കിങ് കൂടിയാകുന്നതോടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. നഗരത്തിൽ പ്രധാനമായും ജനത്തിരക്ക് അനുഭവപ്പെടുന്നിടമാണ് ബസ്സ്റ്റാൻഡ് ജങ്ഷൻ. അവിടെയാകട്ടെ സീബ്രലൈനും ഇല്ല. കാൽനടക്കാർ പല വഴിക്കായാണ് ഈ ഭാഗത്ത് റോഡ് മുറിച്ചുകടക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും വഴിവെക്കുന്നുണ്ട്. അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന ഡിവൈഡുകൾ പ്രയോജനകരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.